മായാമഞ്ചലേറി
മായാമഞ്ചലേറി.. പായും നമ്മളേറേ.. വേഗമേ.. യാനമേ..
ഞാനോ നിന്നിലൂടേ.. നീയോ എന്നിലൂടേ.. വേഗമേ.. യാനമേ..
ഇന്നലെയോ... മറയുന്നു പാതയകലെ
എന്നിലൂടേ... തുടരുന്നു യാത്ര ഇനിയേ...
മായാമഞ്ചലേറി.. പായും നമ്മളേറേ.. വേഗമേ.. യാനമേ..
ഓ ദൂരെ ദൂരെ.. ഓ ദൂരെ ദൂരെ..
ഓ ദൂരെ ദൂരെ.. ഓ ദൂരെ ദൂരെ..
ദൂരെ.. ദൂരെ..
പകലും ഇരവും പോകണവഴിയേ
വെയിലും മഴയും ഈറണവഴിയേ
തുണയായ് നീ അരികേ
പറയാമൊഴിതൻ വേരുകൾ തിരയേ
അറിയാ കഥതൻ നേരിനു പിറകേ
ഇതിലേ.. നാമലയേ..
കണ്ണിൽ കണ്ണിൽ ഏതോ മോഹം വന്നു മിന്നിമായുന്നൂ
നമ്മെ നോക്കി ഏതോ താരം മെല്ലേ പുഞ്ചിരിക്കുന്നൂ
ചെല്ലക്കാറ്റു വന്നു പമ്മി പിന്നിൽ കൂട്ടിനെത്തുന്നു
തമ്മിൽ തമ്മിൽ ഏതോ കാലം നമ്മെ ഒന്നുചേർക്കുന്നു
ഇന്നലെയോ... മറയുന്നു പാതയകലെ
എന്നിലൂടേ... തുടരുന്നു യാത്ര ഇനിയേ...
മായാമഞ്ചലേറി.. പായും നമ്മളേറേ.. വേഗമേ.. യാനമേ..
മായാമഞ്ചലേറി.. പായും നമ്മളേറേ.. വേഗമേ.. യാനമേ..
ദൂരെ.. ദൂരെ..
ദൂരെ.. ദൂരെ..
ദൂരെ..