മകരസംക്രമ സന്ധ്യയിൽ

മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു
മകരസംക്രമസന്ധ്യയില്‍

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര..)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makara Samkram

Additional Info

അനുബന്ധവർത്തമാനം