ചിത്രശാല ഞാൻ

ചിത്രശാല ഞാന്‍ പ്രണയ ചിത്രശാല ഞാന്‍
ചിരിയുടെ ചിത്രങ്ങള്‍ ശൃംഗാരചിത്രങ്ങള്‍
ചുണ്ടില്‍ വരയ്ക്കും മാറ്റിവരയ്ക്കും
ചുംബനവര്‍ണ്ണങ്ങള്‍ (ചിത്രശാല..)

കവിതയുറഞ്ഞു വിരിഞ്ഞവയാണെന്‍
കണ്ണിലെ ചിത്രങ്ങള്‍
ഒരു നിമിഷത്തിൽ ആകാശം കാണാം
ഒരു നോട്ടത്തില്‍ അലകടല്‍ കാണാം
താമരകാണാം നീലത്താമര കാണാം
താരസഹസ്രം കാണാം - കാമ
ദാഹാഗ്നിനാളം കാണാം (ചിത്രശാല..)

മോഹമുണര്‍ന്നു വളര്‍ന്നവയാണെന്‍
മുഖരതിലേഖങ്ങള്‍
കുറുനിരചാര്‍ത്തും കോലങ്ങള്‍ കാണാം
കവിളിണതന്നില്‍ നഖചിത്രം കാണാം
പൂമേനികാണാം പൂക്കും മാറിടം കാണാം
ആപാദചൂഡം തഴുകാം - പ്രേമ
രോമാഞ്ചരേഖകൾ കാണാം (ചിത്രശാല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithrasala njan

Additional Info