കാലമൊരജ്ഞാത കാമുകൻ
Music:
Lyricist:
Singer:
Raaga:
Film/album:
കാലമൊരജ്ഞാതകാമുകന്‍
ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും
കാലമൊരജ്ഞാതകാമുകന്‍
ആകാശപ്പൂവാടി തീര്‍ത്തു തരും - പിന്നെ
അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം - സ്വപ്നങ്ങളീവിധം
(കാലമൊരജ്ഞാത..)
കാണാത്ത സ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും - പിന്നെ
കനകവിമാനത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
കഷ്ടം - ബന്ധങ്ങളീവിധം
(കാലമൊരജ്ഞാത..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalamorajnatha kaamukan