രൂപവതീ നിൻ
Music:
Lyricist:
Singer:
Raaga:
Film/album:
രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആ നവസൂന പരാഗം
നുകരാന്‍ പ്രേമശലഭമായ് പറന്നു
- ഞാന്‍ പറന്നു
(രൂപവതീ..)
നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകീ -
ഒഴുകും നറുമണിത്തെന്നലിലിളകീ
ആ...ആ..
(രൂപവതി..)
നിറവാലന്‍ കുരുവികള്‍ കളിവീടു കൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്നമാളിക തീര്‍ക്കും -
വസന്തം നവരത്നമാളിക തീര്‍ക്കും
ആ.....ആ..
(രൂപവതി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Roopavathi Nin
Additional Info
ഗാനശാഖ: