ഓർമ്മകൾതൻ താമരമലരുകൾ

ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു
അവയില്‍ തങ്ങിയ മിഴിനീമണികള്
അമൃതമണികളായടരുന്നു

പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു
ഈ സ്വപ്ന സംഗമ സംഗീതസദ്യയില്‍
ഇരവും പകലും മുഴുകുന്നു
(ഓര്‍മ്മകള്‍തന്‍...)

രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതൻ ഇതളുകളിൽ
പൂപോലെ വീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു
(ഓര്‍മ്മകള്‍തന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakalthan Thamaramalarukal

Additional Info