രാജ്യം പോയൊരു രാജകുമാരൻ

രാജ്യം പോയൊരു രാജകുമാരന്‍
രാഗാര്‍ദ്രമാനസലോലന്‍
ഒരുനോവിന്‍ വേനല്‍ ഉള്ളിലൊതുക്കി
ഒരു തണല്‍ തേടിനടന്നൂ (രാജ്യം..)

ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
ചന്ദനപ്പുഴയുടെ കരയില്‍
ഒരു ദു:ഖഗാനത്തിന്‍ താളംപോലെ
വിരഹിയവന്‍ വന്നു നിന്നൂ (രാജ്യം..)

മന്ദാരപൂവനം മണ്ഡപമായി
പൂഞ്ചോല സ്വരധാരയായി
ആ ദേവകന്യക കോരിത്തരിച്ചൂ
അവനെ സ്വയംവരം ചെയ്തൂ
രാജ്യം പോയൊരു രാജകുമാരന്‍

തങ്കനിലാവിന്റെ വിഗ്രഹംപോലൊരു
തങ്കക്കുരുന്നു പിറന്നു
മധുരമാ ദാമ്പത്യ സംഗീതമേള
മാനത്തു മാറ്റൊലികൊണ്ടൂ (രാജ്യം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajyam poyoru

Additional Info