യാഹി രാധേ
യാഹി രാധെ യമുനാ തീരേ
യാദവൻ നിന്നെ വിളിക്കുന്നു
യാഹി രാധെ യമുനാ തീരേ
യാദവൻ നിന്നെ വിളിക്കുന്നു
അനുരാഗ മോഹന മുരളിയുമായി
അനുരാഗ മോഹന മുരളിയുമായി
ആനന്ദ ലോലൻ വിളിക്കുന്നു
യാഹി രാധെ യമുനാ തീരേ
യാദവൻ നിന്നെ വിളിക്കുന്നു
കടമ്പിന്റെ പൂവും കവിതയുമായി(2)
കാർമുകിൽവർണ്ണൻ കാത്തിരിക്കുമ്പോൾ
ആകുമോ നിനക്കെന്റെ അഴകിൻ കുളിരേ
ഏകാന്തതയിൽ തപസ്സിരിക്കാൻ സഖീ
യാഹി രാധെ യമുനാ തീരേ
യാദവൻ നിന്നെ വിളിക്കുന്നു
യാദവൻ നിന്നെ വിളിക്കുന്നു
പുലരൊളി മങ്ങും പുഞ്ചിരിയോടെ (2)
അംബുജ നേത്രൻ കുഴലൂതുമ്പോൾ
എങ്ങനെ നീയെന്റെ മാൻ മിഴിയാളേ
മനസ്സിലെ മാണിക്യം മറച്ചു വെയ്ക്കും സഖീ
യാഹി രാധെ യമുനാ തീരേ
യാദവൻ നിന്നെ വിളിക്കുന്നു
അനുരാഗ മോഹന മുരളിയുമായി
ആനന്ദ ലോലൻ വിളിക്കുന്നു
യാഹി രാധെ യമുനാ തീരേ
യാദവൻ നിന്നെ വിളിക്കുന്നു
യാദവൻ നിന്നെ വിളിക്കുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yaahi Radhe
Additional Info
ഗാനശാഖ: