ശ്രീപാദമേ ഗതി
ശ്രീപാദമേ ഗതി ജഗദംബികേ (2)
ഹൃദയസരോജ ശ്രീലകമമരും
കരുണാമയീ തുണയരുളേണമേ
ശ്രീപാദമേ ഗതി ജഗദംബികേ (2)
നിന്‍ ദിവ്യ സൗപര്‍ണ്ണ സോപാനമേറിയെന്‍
നിത്യ നിവേദനം തുടരുന്നു ഞാന്‍
(നിന്‍ ദിവ്യ... )
മുഗ്ദ്ധസംഗീത സൗഗന്ധികം കൊണ്ട് (2)
പൊന്നുഷഃപൂജ ചെയ്യുന്നു ഞാന്‍
രാഗതരംഗം പുലരൊളി ചിതറും
നിന്റെ നിരാമയ സന്നിധിയില്‍
ഒരു തുളസീമൃദുദലമായു് വീഴും
അടിയനു നേര്‍വഴി അരുളേണമേ
ശ്രീപാദമേ ഗതി ജഗദംബികേ (2)
വഴി നടന്നേറേ തളര്‍ന്നു ഞാന്‍ ഇന്നു നിന്‍
നടയില്‍വന്നേനഭയാര്‍ത്ഥിയായു്
(വഴി നടന്നേറേ )
അറിയാതെ ഞാന്‍ ചെയ്തൊരപരാധ ശതങ്ങള്‍ (2)
അഭയാംബികേ നീ പൊറുക്കേണമേ
അമൃതമനോമയ നര്‍ത്തനമുണരും
ചാരുവസന്തപദങ്ങളില്‍ ഞാന്‍
എല്ലാമെല്ലാമര്‍പ്പിച്ചുംകൊ -
ണ്ടാര്‍ദ്രതയില്‍ വീണലിയുന്നേന്‍
(ശ്രീപാദമേ ഗതി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreepaadame Gathi
Additional Info
Year:
1998
ഗാനശാഖ: