കാളേ നിന്നെ കണ്ടപ്പോഴൊരു

കാളേ നിന്നെ കണ്ടപ്പോഴൊരു
കല്യാണാലോചന
കൈവാക്കിനിരിക്കുകയാണൊരു
കാമധേനുവിങ്ങനെ (കാളേ നിന്നെ..)

കാളേ നിന്നെ കെട്ടിയാലും -ഈ
കള്ളക്കുട്ടനെ വേണ്ടല്ലോ
മഞ്ഞക്കളം കാക്കേണ്ടെന്ന്
പറഞ്ഞു വിട് മൂപ്പരേ (കാളേ നിന്നെ..)

കല്യാണത്തിനു മുമ്പേ നൽകാം
കടിഞ്ഞൂൽക്കനിയൊന്നിനെ
സ്വന്തമായി നേടിക്കോളാം
വന്ധ്യമല്ലീ മലർഖനീ
സമ്മതിക്കൂ മൂരിക്കുട്ടാ
തല്ലു കൊള്ളും മൂരിക്കുട്ടാ (കാളേ നിന്നെ..)

എല്ല മാസവും ഒന്നാം തീയതി
മുഴുവൻ ശമ്പളം തന്നോളാം
എന്തു തന്നെ നൽകിയാലും
സെക്കൻഡ് ഹാൻ‌ഡിനെ വേണ്ടല്ലോ
സമ്മതിക്കൂ മൂരിക്കുട്ടാ
തല്ലു കൊള്ളും മൂരിക്കുട്ടാ (കാളേ നിന്നെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaale ninne kandappozhoru