ഇന്നലെകൾ
ഓ... ഓ.. ഉം ...ഉം
ഇന്നലെകൾ ഇന്നലെകൾ നാളെയും പോയ് മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ് വിരിയും
ഇനി വന്നാട്ടെ എന്നെ വിട്ടു പോകരുത്
ഉയിർ തന്നാട്ടെ മുന്നിൽ നിന്നും മായരുതേ
എൻ മനസ്സിൻ ചിപ്പിയിലും മുത്തുണ്ട് തമ്പുരാട്ടി ഒരു മുത്തുണ്ട് തമ്പുരാട്ടി
ഇന്നലെകൾ ഇന്നലെകൾ നാളെയും പോയ് മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ് വിരിയും
കുന്നിമണി താരകള് കുമ്പിളിൽ കൊണ്ടു തരാം
പൂനിലാ പട്ടുടയാട തരാം
കുന്നിമണി താരകള് കുമ്പിളിൽ കൊണ്ടു തരാം
പൂനിലാ പട്ടുടയാട തരാം
തത്തമ്മ ചുണ്ടിൽ പുന്നാരമുണ്ട്
താതിരിപൂവിൽ ചിന്ദൂരമുണ്ട്
തത്തമ്മ ചുണ്ടിൽ പുന്നാരമുണ്ട്
താതിരിപൂവിൽ ചിന്ദൂരമുണ്ട്
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി എന്റെ തമ്പുരാട്ടി
ഇന്നലെകൾ ഇന്നലെകൾ നാളെയും പോയ് മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ് വിരിയും
നേരം വെളുക്കുമ്പം നേരിട്ടേ പൊൻ വെളിച്ചം
കൂരിരുട്ടിൽ ചന്ദന ചാറൊഴുക്കും
നേരം വെളുക്കുമ്പം നേരിട്ടേ പൊൻ വെളിച്ചം
കൂരിരുട്ടിൽ ചന്ദന ചാറൊഴുക്കും
എന്നെയും നിന്നെയും ദൈവം തീർത്തത് എന്നും തീ തിന്നാനല്ല
എന്നെയും നിന്നെയും ദൈവം തീർത്തത് എന്നും തീ തിന്നാനല്ല
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി എന്റെ തമ്പുരാട്ടി