കഥകൾ
കഥകൾ.. ജീവന്റെ ഏടുകളിൽ വിരിഞ്ഞൊരെൻ
കഥകൾ.. നിൻ കാതിൽ ചൊല്ലുന്നിതാ..
കരിയും തൂവെള്ളച്ചായങ്ങളും കലർന്നോരാ
ലിപിയാൽ കാലം കുറിക്കുന്നിതാ..
എൻ കണ്ണുനീരും എൻ സ്വപ്നങ്ങളും ഉൾ പുഞ്ചിരിയും
എൻ നേരും നുണകളും ചേരും കഥ
ഈ നീയറിയാൻ എൻ മേഘമൗനം പെയ്തീടുന്നു ഞാൻ
let me tell you my story.. my story.. my story..
let me tell you my story.. my story.. my story..
ചിലമ്പൊലി ചിലമ്പൊലി കഥകൾ തൻ ചിലമ്പൊലി..
ചന്തത്തിൽ പൂക്കുന്ന ചെമ്പനീർപ്പൂവിന്നും
കൈനോവും മുള്ളില്ലേ മെയ്യാകവേ..
നീയെന്നെ ഞാൻ നിന്നെ നേരോടും പൊയ്യോടും
ആഴത്തിൽ ആഴത്തിൽ ഉൾക്കൊള്ളവേ