അനന്തപുരം കാട്ടിലെ

അനന്തപുരം കാട്ടിലെ മലയരയാ
ആനക്കൂട്ടം വന്നാല്‍ നീയെന്തു ചെയ്യും
നീയെന്തു ചെയ്യും
മുളങ്കുടിലില്‍ അടുക്കളയില്‍ ഒളിച്ചിരിക്കും
ഞാനൊളിച്ചിരിക്കും
മുത്തപ്പനെ വിളിച്ചു നാമം ജപിച്ചിരിക്കും
നാമം ജപിച്ചിരിക്കും
തെയ്യാവോ തെയ്യനം തെയ്യനം തെയ്യനം
തെയ്യനം തെയ്യാവോ

മയിലാഞ്ചിക്കാലുകണ്ടാല്‍...
മയിലാഞ്ചിക്കാലുകണ്ടാല്‍ മദം
പിടിക്കണ ചങ്ങാതി
മനസ്സുകൊയ്യും പെണ്ണു വന്നാലെന്തു ചെയ്യും നീയെന്തു ചെയ്യും

വള്ളിക്കുടിലിനകത്തിരുന്നു വിസ്സിലടിക്കും
ഞാന്‍ വിസിലടിക്കും
മുല്ലമാലേം മുന്തിരിയും വാങ്ങി വെയ്ക്കും
തെയ്യാവോ തെയ്യനം തെയ്യനം തെയ്യനം തെയ്യനം തെയ്യാവോ

കുഞ്ഞാടു കരഞ്ഞു പോയാല്‍ കൊതി-
പിടിക്കണ പൂശാരി
കോഴിക്കുഞ്ഞു കൊത്താന്‍ വന്നാലെന്തു ചെയ്യും
നീയെന്തു ചെയ്യും
മുറത്തില്‍ കേറി കൊത്താതെടാ ചാരായം
എടാ ചാരായം
കഴുത്തു പോകും കളി പറഞ്ഞാലോര്‍മ്മിച്ചോ
തെയ്യാവോ തെയ്യനം തെയ്യനം തെയ്യനം തെയ്യനം തെയ്യാവോ
തിന്താര തിന്താര താ...

പരബ്രഹ്മം പോലെ വാഴും പാവം പൂച്ചസന്യാസി
പോലീസിന്റെ തൊപ്പി കണ്ടാലെന്തു ചെയ്യും
നീയെന്തു ചെയ്യും
അവരെന്നെ കണ്ടാലുടന്‍ പ്രേമിക്കും
അളിയാ പ്രേമിക്കും
അവന്മാരെന്നെ ആരാധിക്കും
നിന്നെ ആരാധിക്കും - എന്നെ ആരാധിക്കും
നിന്നെ പ്രേമിക്കും - എന്നെ പ്രേമിക്കും
നിന്നെ ആരാധിക്കും - എന്നെ ആരാധിക്കും
നിന്നെ പ്രേമിക്കും - എന്നെ പ്രേമിക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ananthapuram kaattile

Additional Info

Year: 
1975

അനുബന്ധവർത്തമാനം