ഉപരോധം കൊണ്ടു നാം
ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു
അറിയാതെയടുത്തു നാം അറിയാതെയകന്നു
ആരാധനയിലെന്‍ മനമലിഞ്ഞു
ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു
അജ്ഞത കണ്ടു നീ പുഞ്ചിരിച്ചു
അന്ധാനുരാഗത്തില്‍ സഹതപിച്ചൂ
നിന്‍ സ്വര്‍ണ്ണഹൃദയമാം പൂവിടര്‍ന്നൂ
നിന്‍ സ്വര്‍ണ്ണഹൃദയമാം പൂവിടര്‍ന്നൂ
എന്‍ ബോധം ശൈശവമായുണര്‍ന്നു
ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു
കയ്യെത്തുകില്ല നിന്‍ കരംപിടിക്കാന്‍
കനവുകള്‍തന്‍ ദ്വീപില്‍ തടവിലായ് ഞാന്‍
എന്‍ ചുടുനെടുവീര്‍പ്പിൽ ദുഃഖരാഗം
എന്‍ ചുടുനെടുവീര്‍പ്പിൽ ദുഃഖരാഗം
നിന്‍ ചില്ലയില്‍ വന്നു തഴുകിയെങ്കില്‍
ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു
അറിയാതെയടുത്തു നാമറിയാതെയകന്നു
അറിയാതെയടുത്തു നാം അറിയാതെയകന്നു
ആരാധനയിലെന്‍ മനമലിഞ്ഞു
ഉപരോധം കൊണ്ടു നാം തമ്മിലടുത്തു
ഒടുവിലെന്‍ ഭാവന നീ കവര്‍ന്നെടുത്തു