മത്സരം മത്സരം

മത്സരം...
മത്സരം മത്സരം സൗന്ദര്യമത്സരം
മത്സരം മത്സരം സൗന്ദര്യമത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മത്സരം മത്സരം

പൂവെറിയും കാമദേവനാര്
പൂകൊള്ളും പൂമിഴിയാളാര്
മത്സരം മത്സരം സൗന്ദര്യ മത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മത്സരം മത്സരം
ആ...ആ.....ആ....

പ്രണയദേവ മന്ദിരത്തില്‍ പൂജ തുടങ്ങീ
പൂജ തുടങ്ങി - പൂജ തുടങ്ങി
പ്രേമഗാനവീചി കേട്ടു പ്രകൃതി ഒരുങ്ങീ
പ്രകൃതി ഒരുങ്ങി - പ്രകൃതി ഒരുങ്ങി
കാഞ്ചനപ്പൂക്കളാല്‍...ആ...ആ.....ആ..
കസ്തൂരിച്ചെപ്പുകള്‍...ആ...ആ.....ആ..
കാഞ്ചനപ്പൂക്കളാം കസ്തൂരിച്ചെപ്പുകള്‍
കാമുകര്‍ക്കു നല്‍കുവാന്‍ വനികളൊരുങ്ങി
ആ...ആ...ആ...
പൂ നുള്ളും രാഗലോലനാര്
പൂ ചൂടും ചിത്രലേഖയാര്
ആ...ആ...ആ...
ചിത്രപുഷ്പകങ്ങളേറി യാത്ര പോയീടാം
കല്പനതന്‍ നീലവാനില്‍ ഒത്തു നീന്തീടാം
യൗവ്വനം നല്‍കുമീ മന്മഥമന്ദിരം
നമ്മള്‍ക്കു മാത്രമായ് പങ്കുവെച്ചീടാം
യാത്ര പോകും തീർത്ഥപാദനാര്
ചേര്‍ന്നു പോകും പുഷ്പനേത്രയാര്
ആ...ആ....ആ...

മത്സരം മത്സരം സൗന്ദര്യമത്സരം
മത്സരം മത്സരം സൗന്ദര്യമത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മനസ്സില്‍ ശൃംഗാര മത്സരം
മത്സരം മത്സരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
malsaram malsaram

Additional Info

Year: 
1975

അനുബന്ധവർത്തമാനം