പുഷ്പങ്ങൾ ഭൂമിയിലെ
Music:
Lyricist:
Singer:
Film/album:
പുഷ്പങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ
സ്വപ്നങ്ങൾ ജീവനിലെ പൂക്കളങ്ങൾ
മാനത്തും മണ്ണിലും മിന്നിത്തിളങ്ങുന്ന
പ്രാണന്റെ രോമാഞ്ചനൂപുരങ്ങൾ (പുഷ്പങ്ങൾ...)
പ്രണയാർദ്ര മധുവൂറും പ്രമദ പ്രസൂനങ്ങൾ
ഉണർന്നു നിന്നാജ്ഞയാലകതളിരിൽ
വളരുകയായെന്റെ ഭാവന വാനമായ്
തെളിയുകയായ് തിരുവാതിരയും(പുഷ്പങ്ങൾ...)
പിരിഞ്ഞു പോയാലുമെന്റെ കരൾത്തുടിപ്പിൽ
പ്രിയമേറും നിന്നോർമ്മയിലലിഞ്ഞു ചേരും
തെളിനീല വാനിലെ മണിമുത്തു താരവും
കുളിരലപ്പൂക്കളും വിരിയുവോളം (പുഷ്പങ്ങൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pushpangal bhoomiyile
Additional Info
ഗാനശാഖ: