അജ്ഞാതപുഷ്പമേ
അജ്ഞാതപുഷ്പമേ അഭിരാമപുഷ്പമേ
ഏതു സ്വര്‍ണ്ണ താഴ്വരയില്‍ വിടര്‍ന്നൂ നീ
ഏതു വനമണ്ഡപത്തില്‍ വളര്‍ന്നൂ നീ
(അജ്ഞാതപുഷ്പമേ..)
കൂടു വിട്ടു പറന്നുപോകും കുഞ്ഞാറ്റപ്പൈങ്കിളീ
നിന്‍ കുരുന്നിളം കരളിലെന്റെ നൊമ്പരം
പൂവല്‍ച്ചിറകുകള്‍ തളര്‍ന്നുപോയോ -നിന്റെ
പൂവനവീഥികള്‍ പിഴച്ചുപോയോ
ആഹാ ഓഹോ ആഹാ..
(അജ്ഞാതപുഷ്പമേ..)
നൂലു പൊട്ടിപ്പറന്നുവീഴും കടലാസു പട്ടമേ
നിന്‍ കഥയെന്നോടോതുക നീ സാദരം
പൊട്ടിയ നൂലുകള്‍ ഞാന്‍ ചേര്‍ത്തുകെട്ടാം
നിന്റെ മോഹനകാമനകള്‍ വിടര്‍ന്നിടട്ടേ
ആഹാ ഓഹോ ആഹാ..
(അജ്ഞാതപുഷ്പമേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ajnathapushpame