രാഗമായ് ഞാന്‍ വിരുന്നു വരാം
രാഗമായ് ഞാന്‍ വിരുന്നു വരാം
വീണേ തന്ത്രികള്‍ തൊടുത്തു തരൂ
പൂജാമലരായ് വിരുന്നു വരാം
ദേവാ നിന് കോവില്‍ തിരുനടയില്‍
തിരുനടയില്‍
(രാഗമായ്..)
നിന്റെ വനിയില്‍ ഭാവന തന്നുടെ
നിത്യവസന്തമായ് ഞാന്‍ വിടരാം ആ..
നിന്റെ വീഥിയില്‍ സ്വപ്നദീപ്തിതന്
സ്വര്ഗ്ഗതാരമായ് ഞാനുദിക്കാം
രാഗതരംഗം ചിരിക്കും കടലില്‍
നമ്മുടെ തോണിയൊഴുക്കാം
(രാഗമായ്..)
നിന്റെ സിരകളില്‍ നിര്‍വൃതി തന്നുടെ
മന്ത്രഗാനമായ് ഞാനലിയാം ആ...
നിന്റെ ചിന്തയില്‍ പ്രേമലഹരിതന്
കാന്തശക്തിയായ് ഞാനൊഴുകാം
നീലവെളിച്ചം നിറയും മണിയറ
തോരണം ചാര്ത്തിയൊരുക്കാം
(രാഗമായ്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raagamaay njan
Additional Info
Year:
1975
ഗാനശാഖ: