ഉടലതിരമ്യമൊരുത്തനു

ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം
മറ്റൊരു പുരുഷന്‍ സുന്ദരനെങ്കിലും
ഒറ്റക്കണ്ണനതായതു ദോഷം

ചേര്‍ച്ചകള്‍ പലതുണ്ടോരുവന് കിഞ്ചില്‍
പൂച്ച കണ്ണുണ്ടെന്നൊരു ദോഷം
കാഴ്ചക്കാര് ചിരിച്ചു തുടങ്ങും
ചേര്ച്ചക്കവനും ചിതമല്ലല്ലോ

നല്ലൊരു വിദ്വാനവനുടെ വായില്‍
പല്ലുകളൊന്നും കാണ്മാനില്ല
പല ഗുണമുള്ളോരു പുരുഷനവന്റെ
തലമുടിയൊക്കെ നരച്ചു വെളുത്തു

തിലകക്കുറിയും ചൊടിയും കൊള്ളാം
തലയില്‍ അവനൊരു രോമവുമില്ല
ശാസ്ത്രമശേഷം വശമൊരു പുരുഷന്
ഗാത്രം കണ്ടാല്‍ അയ്യോ വികൃതം

ശ്രോത്രം രണ്ടും വെടിവെച്ചാലൊരു
മാത്രം പോലും കേള്‍പ്പാന്‍ മതിയാ
വ്യാകരണങ്ങളും വ്യാഖ്യാനങ്ങളും
ആകെത്തന്നെ മുഖത്തവൊരുത്തന്‍
വാക്കിനു ഫലിതവും ഉണ്ടവനല്പം
കാക്കക്കണ്ണുണ്ടെന്നൊരു ദോഷം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udalathiramyam

Additional Info

അനുബന്ധവർത്തമാനം