പൊന്നുഷഃകന്യകേ

പൊന്നുഷഃകന്യകേ നീയേതോ
സുന്ദരിയാം നവവധുവാണോ
ചെമ്പകപ്പൂമണം വീശുംപോല്‍
പുഞ്ചിരിതൂകുന്ന സഖിയാണോ
നൂറുവസന്തങ്ങള്‍ കണ്ണാടി നോക്കും
ജീവനിലാനന്ദം നീ പകര്‍ന്നു
സഖീ എന്റെ നിലാവും നീയറിഞ്ഞു
പൊന്നുഷഃകന്യകേ നീയേതോ
സുന്ദരിയാം നവ വധുവാണോ

കുളിരല തീർത്തൂ പാദസരം
മണിവള പെയ്തു കിളിനാദം
വിരലുകള്‍ നീന്തും തന്ത്രികളില്‍
വിസ്മയരാഗം കാതോര്‍ത്തു
പൊലി പൊലി പൂവേ താരാട്ടുകള്‍ പാടി
പകലുകളെല്ലാം പൂപ്പാലികയാക്കി
കൂടെ വന്നു നീ കിളി പാടുമീ
സ്നേഹസാനുവില്‍ ഒന്നാകാന്‍

പുതുമഴയേതോ സല്ലാപം
പുളകമിതെല്ലാം സമ്മാനം
ഇടവഴി നീളെ മന്ദാരം
നെറുകയിലെന്നും സിന്ദൂരം
തഴുകിടുമോരോ പൂങ്കാറ്റിലുമുണ്ടോ
ഇണയുടെ ചൂടിന്‍ സൌവര്‍ണ്ണപരാഗം
ദേവകന്യകേ നിറയുന്നുവോ
ജീവരാഗമീ ആത്മാവില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnusha kanyake

Additional Info

Year: 
1998

അനുബന്ധവർത്തമാനം