തിരുവാണിക്കാവും താണ്ടി

തിരുവാണിക്കാവും താണ്ടി മണിമാരൻ വന്നോ
ഒരു വാക്കും മിണ്ടാതെ ഞാൻ
ഒഴിവാകും കണ്ടോ
മൂവന്തിച്ചെപ്പു നിറച്ചും സിന്ദൂരച്ചന്തം
മുകിലാരം മുത്തിവിടർത്തും കൈതപ്പൂ ഗന്ധം
കിളിയമ്മേ പോകല്ലേ (തിരുവാണി...)

അരയോളം വെള്ളം പൊങ്ങുമീ നാടൻ
പുഴ കണ്ടാൽ പ്രായം തോന്നുമോ
നിന്റെ ഇടനെഞ്ചിൽ പഞ്ചവാദ്യം
ചോരുന്നോ
പതിനേഴാം താളവട്ടം തീരുന്നോ
വള്ളിയൂഞ്ഞാലാടിയെത്തും വെള്ളിലാപ്പെണ്ണേ
കള്ളനാണം കണ്ണുപൊത്തിയ കാര്യം ചൊല്ല്
പട്ടിനിളക്കാറ്റണിഞ്ഞില്ലിമുളം കാട്
കാട് കാട് കാട് (തിരുവാണി...)

കണ്ടില്ലെന്നും കേട്ടില്ലെന്നും മിണ്ടീലാന്നും വന്നൂടാ
രണ്ടായാലും പെണ്ണെ നിന്നെ കണ്ടാലാരും കൊണ്ടോവും

നഖമൂറും കാറ്റിൽ മർമ്മരം സ്നേഹം കതിരാടും ഗ്രാമം സുന്ദരം
താനേ കുളിരുമ്പോൾ നിന്റെ മാറിൽ ചൂടില്ലേ
തളരുമ്പോൾ ചായുറങ്ങാൻ കൂടില്ലേ
കൂട്ടിനുള്ളില്ലിരുന്നിളം കുയിൽ പാട്ടു പാടുമ്പോൾ
കേട്ടുറങ്ങിയുണർന്നി നിൻ വിളി നൂറു നക്ഷത്രം
പത്തു പറ പൊന്നിനു മുത്തു മഴ പോരാ
പോരാ പോരാ പോരാ (തിരുവാണി...)

-------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiruvanikkadum Thandi

Additional Info

അനുബന്ധവർത്തമാനം