ദു:ഖസ്വപ്നങ്ങളേ നിത്യസത്യങ്ങളേ

ദുഃഖസ്വപ്നങ്ങളേ നിത്യസത്യങ്ങളേ 
ദുഃഖാര്‍ദ്രരായി ഭൂമിയില്‍ ഞങ്ങളെ
വിട്ടകന്നെങ്ങോ വിദൂരത്തിലെത്തിയ
സ്വര്‍ഗ്ഗസ്ഥയായൊരു ദേവിയെക്കണ്ടുവോ
ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ

ഈ മലനാടിനെ കോരിത്തരിപ്പിച്ച
ആനന്ദനടനവും വശ്യഭാവങ്ങളും
ഇല്ല മറക്കുവാനാകില്ല പൈതലേ
ഈ ജന്മമല്ല മറ്റേതു ജന്മത്തിലും

വിധിയെത്ര ക്രൂരമാണെങ്കിലുമെന്തിനായ്
ശരമെയ്തു വീഴ്ത്തിയീ മാടപ്പിറാവിനെ 
അരുതേയരുതേ ഇതാരോടുമിങ്ങനെ കാട്ടരുതേ
ഞങ്ങള്‍ക്കാവില്ലിതോര്‍ക്കുവാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dukha Swapnangale Nithya Sathyangale

Additional Info

Year: 
1998

അനുബന്ധവർത്തമാനം