തങ്കമണി താമരയായ്

തങ്കമണിത്താമരയായ് പൂത്തുലയുന്നു
പെണ്‍മനമീ മണ്ണുലകം വാണരുളുന്നൂ
ആണിനോ പെണ്ണിനോ മാനവും സ്ഥാനവും
കണ്ണുകളാല്‍ നേരറിയുന്നൂ
(തങ്കമണിത്താമരയായ്....)

അര്‍ജ്ജുനന്റെ തേര്‍ തെളിച്ചു 
പെണ്ണൊരുവൾ നിന്നു
ശക്തിശൈലപുത്രി രുദ്രണിയും നിന്നു
സീതയായ ജാനകിക്കും രാമനല്ലോ ദൈവം
സ്വാഹാ ഭഗവതിക്കും അഗ്നിയല്ലോ ദൈവം
തപസ്വിനിയായാലും മനസ്വിനിയായാലും
തരിവളക്കിന്നാരം കലയുടെ സംഗീതം
ചന്തംതികഞ്ഞു നടക്കുന്നൊരാണിന്റെ
ബന്ധം കൊതിക്കാത്ത പെണ്ണുണ്ടോ
എന്നും കൊടുക്കുവാന്‍ അമ്മമാരില്ലെങ്കില്‍
പഞ്ഞംവിളയുന്ന മണ്ണുണ്ടോ
തങ്കമണിത്താമരയായ് പൂത്തുലയുന്നു
പെണ്‍മനമീ മണ്ണുലകം വാണരുളുന്നൂ

മൃത്യുവിന്റെ കൂടണഞ്ഞ സത്യവാന്റെ ജീവന്‍
അഗ്നിച്ചെമ്പരത്തി പെണ്ണൊരുത്തി നേടി
ദേവിയായ കണ്ണകിക്കും കോവലനെ ദൈവം
ഭൂമീലക്ഷ്മിമാര്‍ക്കും പത്മനാഭന്‍ ദൈവം 
കഥകളിലായാലും വ്യഥകളിലായാലും 
എവിടെയും പെണ്ണല്ലോ കുടുംബത്തിന്‍ പൊന്‍ദീപം
എന്നും ചരിത്രങ്ങള്‍ മണ്ണിനെ പൊന്നിനെ പെണ്ണിനെ തേടുന്ന പോരല്ലോ
എങ്കിലും പൂക്കളില്‍ മഞ്ഞുനിലാവിന്റെ നെഞ്ചത്തമ്മക്കണ്ണുനീരല്ലോ
(തങ്കമണിത്താമരയായ്...)

കണികാണും ദൈവങ്ങൾ നിങ്ങളല്ലോ
വഴികാട്ടും ദീപങ്ങൾ നിങ്ങളല്ലോ
തണലും നിഴലും തരുമോ നിങ്ങൾ
തല കുനിയാം ഞങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankamani Thamarayay

Additional Info

Year: 
1998

അനുബന്ധവർത്തമാനം