കടലോളം നോവുകളിൽ
കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ്
നിൻ കൊഞ്ചൽ കേട്ടു ഞാൻ
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ
നീയുറങ്ങാൻ വേണ്ടിയെൻ രാവുറങ്ങീലാ
നിന്നെയൂട്ടാൻ വേണ്ടി ഞാൻ പകലുറങ്ങീലാ
എൻ മനസ്സിൻ ചിപ്പിയിൽ നീ പവിഴമായ് മാറി
പ്രാർഥനാ രാത്രിയിൽ ദേവ ദൂതരോടു ഞാൻ
മിഴി നീർ പൂവുമായ് നിനക്കായ് തേങ്ങീ
കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ്
നിൻ കൊഞ്ചൽ കേട്ടു ഞാൻ
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ
നിൻ കിനാവിൽ പൂ വിടർത്തീ പൊൻ വസന്തങ്ങൾ
നിന്റെ വഴിയിൽ കൂട്ടു വന്നു കാവൽ മാലാഖ
നിന്നെയെന്നും പിൻ തുടർന്നൂ സ്നേഹ വാത്സല്യം
ആ സ്വരം കേൾക്കുവാൻ കാത്തു നിന്നൂ രാക്കുയിൽ
നിനക്കായ് താരകൾ നീട്ടീ ദീപം
കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ്
നിൻ കൊഞ്ചൽ കേട്ടു ഞാൻ
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ