സുറുമയിൽ നീല
സുറുമയിൽ നീല കൺപീലി മുങ്ങുന്ന
ചിങ്കാരമുത്തിന്റെ കല്യാണനാൾ
പനിമലർ പോലെ മൊഞ്ചേറുമാച്ചുണ്ടിൽ
അന്തിച്ചുവപ്പാളുമാനന്ദനാൾ
ഇനിയൊരാളിൽ കിനാവായ് നിലാവായ്
വിടാതെ നീ പെയ്യേണമെന്നും സുഹാനീ
അരിയ തട്ടം നിറയെ പുത്തൻ കസവ്
ചുറ്റും കനവ് മുറ്റും നിനവ്
തട്ടും നെഞ്ചത്തു പൂന്തേൻ കുടം
കണ്ണിന്നുള്ളിൽ പിടയും സ്വപ്നം പേറിയ തേൻകടലും
നെഞ്ചിന്നുള്ളിൽ വിടരും തിങ്കൾക്കലയുമായിവളോ
കുളിരുമായി കരയിലാകേ പരിമളത്തൈലമായ് വന്നതാരോ
അവനോ കനവിൻ ഇശലിൻ പാലാഴി ചൊരിയെ
പിടയും നിറയെ പൂമൂടും കുരുവിയേ
മൊഞ്ചത്തിൽ പൂവിരിയും ഖൽബിൻ പുതിയ നാണവുമായ്
കൊഞ്ചുംവാക്കിൽ കിനിയും ഇഷ്കിൻ പൊതിയുമായിവളോ
ചിരിയുമായി ചൊടിയിലാകേ രംഗിൻ മണിവീണ മീട്ടുന്നതാരോ
അവനോ പതിയെ വിരലാൽ പൂവേണി തഴുകി മദിയും പരിഷമായ് വന്നു
അരികിലായ്
അരിയ തട്ടം നിറയെ പുത്തൻ കസവ്
ചുറ്റും കനവ് മുറ്റും നിനവ്
തട്ടും നെഞ്ചത്തു പൂന്തേൻ കുടം