മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ
മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ
ഇന്നു നിന്റെ കണ്ണുകൾ മൽസഖീ
അങ്ങു വന്നെത്തിനോക്കും തങ്കക്കിനാക്കളെന്നെ
കിങ്ങിണിക്കിലുക്കത്താൽ വിളിച്ചീടുന്നു
എന്നെ ക്ഷണിച്ചീടുന്നു (മന്മഥ..)
കൗമാരമൊരുക്കിയ കദളീവനത്തിൽ നീ
താമസിക്കുവാൻ വന്ന ശുഭദിനത്തിൽ
നിന്നെ ഞാൻ കണ്ടുമുട്ടും സുന്ദര നിമിഷത്തിൽ
നമ്മൾ നമ്മളെത്തന്നെ മറന്നുപോയി (മന്മഥ..)
ശരത്കാലസന്ധ്യകളും വസന്തവാസരങ്ങളും
ചിരിച്ചുകൊണ്ടെത്രവട്ടം പറന്നാലും
പ്രണയമെനിക്കു തന്ന നവരത്നവീണയുടെ
കനകതന്ത്രികൾ മീട്ടിക്കഴിയുന്നു ഞാൻ (മന്മഥ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manmadha soudhathin
Additional Info
Year:
1969
ഗാനശാഖ: