യാത്രയാക്കുന്നു സഖീ

യാത്രയാക്കുന്നു സഖീ നിന്നെ ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ
ആയിരം വ്യാമോഹങ്ങൾ ആയിരം വികാരങ്ങൾ
ആയിരം സങ്കല്പങ്ങൾ ഇവയിൽ മുങ്ങിത്തപ്പി
പണ്ടത്തെ കളിത്തോഴൻ കാഴ്ച്ച വയ്ക്കുന്നൂ മുന്നിൽ
രണ്ടു വാക്കുകൾ മാത്രം ! ഓർക്കുക വല്ലപ്പോഴും  !

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaathrayaakkunnuu Sakhee

Additional Info

Year: 
1969

അനുബന്ധവർത്തമാനം