മയില്‍പ്പീലി കണ്ണുകൊണ്ട് (pathos)

മയില്‍പ്പീലി കണ്ണുകൊണ്ട് ഖല്‍ബിന്റെ കടലാസ്സിൽ
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേല്‍ പരിമളം പൂശുന്ന
പനിനീർപ്പൂവിന്റെ പേരെന്ത്
മുഹബ്ബത്ത്....

വാകപ്പൂന്തണലത്ത് പകൽക്കിനാവും കണ്ട്
വാസനപ്പൂചൂടിനിന്നവളേ
പൊന്നിന്റെ നൂലുകൊണ്ടു പട്ടുറുമാലിൽ നീ
പാതി തുന്നിയ പേരെന്ത്
പറയൂലാ....

താളിപതച്ചെടുത്ത് തലനിറച്ചെണ്ണതേച്ച്
താമരക്കുളങ്ങരെ വരുന്നവളേ
പൂമണിയറയ്ക്കുള്ളിലൊരുങ്ങിവരാൻപോണ
പുതുമണവാളന്റെ പേരെന്ത്
പറയൂല.....

മയില്‍പ്പീലി കണ്ണുകൊണ്ട് ഖല്‍ബിന്റെ കടലാസ്സിൽ
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേല്‍ പരിമളം പൂശുന്ന
പനിനീർപ്പൂവിന്റെ പേരെന്ത്
മുഹബ്ബത്ത്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayilppeeli kannu kondu (pathos)

Additional Info

Year: 
1967

അനുബന്ധവർത്തമാനം