പണ്ടു മുഗൾക്കൊട്ടാരത്തിൽ
പണ്ടു മുഗൾക്കൊട്ടാരത്തിൽ
പവിഴമല്ലി പൂവനത്തിൽ
രണ്ടു പഞ്ചവർണ്ണക്കിളികൾ വിരുന്നു വന്നു
ഒരു പൊന്നശോക വൃക്ഷക്കൊമ്പിൽ പറന്നിരുന്നു
(പണ്ടു മുഗൾ... )
അവർ പാടിയ കെസ്സു പാട്ടുകൾ
അവർ പറഞ്ഞ പ്രേമകഥകൾ
പൊന്നുമേഞ്ഞ കൊട്ടാരത്തിൽ പാദുഷ കേട്ടു - അന്ന്
പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു - അന്ന്
പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു
(പണ്ടു മുഗൾ... )
കണ്ണുകളിൽ മയ്യെഴുതിച്ചു
കസവുറുമാൽ തുന്നിയിടീച്ചു
കണ്മുനയാൽ കിഴവൻ പാദുഷ ഒളിയമ്പെയ്തു - പിന്നെ
കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു - കൂട്ടിൽ
കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു
(പണ്ടു മുഗൾ... )
ചിറകടിയാൽ കൂടു തകർന്നു
ഒരു നാളവൾ പറന്നകന്നു
തന്റെ പൊന്നുംകിളിയെ തേടി കാട്ടിലലഞ്ഞു - അവൾ
പണ്ടുകണ്ട കുന്നുംചരുവിൽ കാത്തിരുന്നു - അവൾ
പണ്ടുകണ്ട കുന്നുംചരുവിൽ കാത്തിരുന്നു
(പണ്ടു മുഗൾ... )