പാൽക്കാരീ പാൽക്കാരീ
പാൽക്കാരീ - പാൽക്കാരീ
കാട്ടിലാടിനെ മേയ്ച്ചുനടക്കും
കസവുതട്ടക്കാരീ - കസവുതട്ടക്കാരീ
(പാൽക്കാരീ... )
പൊന്മലയിൽ - ഒഹൊ ഒഹൊ
പുൽമേട്ടിൽ - ഒഹൊ ഒഹൊ
പൂമരത്തണലിൽ
പൊന്മലയിൽ പുൽമേട്ടിൽ
പൂമരത്തണലിൽ - ഞാൻ
നിനക്കു നല്ലൊരു പച്ചില മാടം
പണിഞ്ഞു നൽകും - ഒരുനാൾ
പണിഞ്ഞു നൽകും
(പാൽക്കാരീ... )
ചുറ്റും പുഴവേണം - പുഴയിൽ മീൻ വേണം
കടവിൽ വെണ്ണക്കല്ലുകൾ പാകിയ
കൽപ്പട വേണം (ചുറ്റും.. )
(പാൽക്കാരീ... )
പുഴയരികിൽ - ഒഹൊ ഒഹൊ
താഴ്‌വരയിൽ - ഒഹൊ ഒഹൊ
പച്ചിലക്കുടിലിൽ
പുഴയരികിൽ താഴ്‌വരയിൽ
പച്ചിലക്കുടിലിൽ - നീ
കുളിച്ചൊരുങ്ങി വരുന്നതു
കാണാൻ എനിക്കു മോഹം - കരളേ
എനിക്കു മോഹം
(പാൽക്കാരീ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paalkkaaree Paalkkaaree
Additional Info
Year:
1967
ഗാനശാഖ: