കിന്നാരക്കാക്കാത്തിക്കിളിയേ

കിന്നാര കാക്കാത്തിക്കിളിയേ കൈ നോക്കാമോ
നാടോടികല്യാണത്തിനു നാളു നോക്കാമോ (2)
പത്തു വെളുപ്പിനുണർന്നു കുറി കൊത്തിയെടുക്കാമോ
മംഗല്യത്തിനു മനപ്പൊരുത്തം കുറിക്കുമോ (2) (കിന്നാര..)

ഇലക്കുറിചാന്തണിഞ്ഞു മണിക്കിനാക്കണ്ണെഴുതി ഞാൻ
പടിപ്പുരക്കോണിലവനെ കാത്ത് നിൽക്കുമ്പോൾ (2)
വെള്ളി നിലാ തേരുണ്ടേ
രാസത്തി പൊണ്ണിനിങ്കേ രാസ യോഗം വന്താരേ വന്താരേ
വെള്ളിനിലാത്തേരിൽ വേളി ചെറുക്കനെത്തും നേരത്ത്
പൂമുറ്റത്തൊരു വിരുന്നു കൂടാനൊരുങ്ങി വാ (കിന്നാര..)

പകൽകിനാ പന്തലിട്ട് വടക്കിനി കോലായിൽ ഞാൻ
ഇലത്തുമ്പിൽ നൂറുകൂട്ടം വിളമ്പി നിൽക്കുമ്പോൾ (2)
പൂന്തോണിയിലെത്തുന്നേ..
പൂന്തോണിയിലാളുവന്നിട്ടരങ്ങൊരുങ്ങും നേരത്ത്
പള്ളിക്കെട്ടിൻ കച്ചേരിക്കായൊരുങ്ങി വാ (കിന്നാര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinnara kakkathi

Additional Info

അനുബന്ധവർത്തമാനം