പൂക്കാരിപ്പെണ്ണിനൊരു - M

പൂക്കാരിപ്പെണ്ണിനൊരു പൂത്താലി
താലികെട്ടിനേഴുവര്‍ണ്ണക്കൊട്ടാരം
കയ്യെത്തും ദൂരേ..  
മാനത്തെ അമ്പിളിത്തിങ്കളും
ആയിരം തോഴിമാരും
അക്കരെയിക്കരെ അല്ലിക്കുളങ്ങരെ 
പൊന്നുംതോണി
തുണയായ് കൂടെ പനിനീര്‍ക്കാറ്റ്
(പൂക്കാരി...)

മുത്തേ..നീയൊന്നാടുമ്പോള്‍ ചെമ്പകപ്പൂവ്
മുന്നില്‍ കണ്ടാലൊരമ്പലപ്രാവ്
അനുരാഗരാവ്
അഴകിന്റെ വൃന്ദാവനം
ആ...
എന്നും നിന്നെ കാണുമ്പോള്‍ ഉള്ളിലൊരിക്കിളി പൂക്കും
നാണത്തില്‍ മുങ്ങി ഞാന്‍ നില്‍ക്കും മിണ്ടാതിരുന്നാല്‍ ഉണ്ണില്ലുറങ്ങില്ല ഞാന്‍
ഈ നിലാവില്‍ തേന്‍കിനാവായ്
കിലുകിലുങ്ങനെ കളിച്ചിരിക്കണ് പാദസരം
കഥപറയണ് തിരയഴകുള്ള കൈവളകള്‍
(പൂക്കാരി...)

അരികില്‍..നീയിന്നില്ലെങ്കില്‍ എന്മനം തേങ്ങും
നീയെന്‍ ആത്മാവില്‍ ആനന്ദരാഗം
ഇന്നെന്റെ ജന്മം അനുരാഗമന്ദാകിനി
സ്വപ്നം പൂക്കും താഴ്വാരം ദൂരെയായ് മഞ്ഞണിയുന്നു
കുളിരേറ്റു തുള്ളുന്നു തെന്നല്‍
പ്രണയാര്‍ദ്രഗാനം പാടുന്നു കന്യാവനം
ആളൊരുങ്ങീ..തേരൊരുങ്ങി
നീലമലയുടെ പച്ചിലപ്പന്തലില്‍ പാദസരം
മംഗലപ്പെണ്ണിനെ പൂകൊണ്ടുമൂടണ് പാലമരം
(പൂക്കാരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkarippenninoru - M

Additional Info

Year: 
1997

അനുബന്ധവർത്തമാനം