നീലനാലുകെട്ടിന്നുള്ളിൽ

നീലനാലുകെട്ടിന്നുള്ളില്‍ കണ്ണേറാമാമലയില്‍

ഊട്ടിയില്‍ ഒരുങ്ങിവാ ഉല്ലാസപ്പൂങ്കാറ്റേ

ചെണ്ടുമല്ലിപൂക്കും കാട്ടില്‍ സിന്ദൂരത്താഴ്വരയില്‍

പാടിവാ പറന്നുവാ ഉല്ലാസപ്പൂങ്കാറ്റേ ... ഉല്ലാസപ്പൂങ്കാറ്റേ

കാനനശ്രീയൊരുങ്ങുമീ മലവാരക്കുളിരഴകില്‍

സൂര്യമല്ലിപ്പൂക്കാലമായ് ഓ

നാടോടിക്കളം തേടി അലയാന്‍ ഞാന്‍ കൂട്ടുണ്ടേ

സഞ്ചാരി നിനക്കിന്നെന്‍ കനവുണ്ടേ രാപ്പാര്‍ക്കാന്‍

കടം തരാമെന്‍ മനസ്സിലെ കിളുന്തുപൂക്കാലം

കൊളുന്തുനുള്ളും കുരുന്നിലെ വസന്തസൌന്ദര്യം

നീലനാലുകെട്ടിന്നുള്ളില്‍ കണ്ണേറാമാമലയില്‍ 

ഊട്ടിയില്‍ ഒരുങ്ങിവാ ഉല്ലാസപ്പൂങ്കാറ്റേ 

ചെണ്ടുമല്ലിപൂക്കും കാട്ടില്‍ സിന്ദൂരത്താഴ്വരയില്‍ 

പാടിവാ പറന്നുവാ ഉല്ലാസപ്പൂങ്കാറ്റേ ... ഉല്ലാസപ്പൂങ്കാറ്റേ

ചെമ്പകപ്പൂങ്കുടങ്ങളില്‍ ഉന്മാദം നുരയുമ്പോള്‍

ചിത്രവര്‍ണ്ണപ്പൂഞ്ചോലയില്‍ ഓ

കളിവഞ്ചിപ്പാട്ടിന്റെ അമരത്തില്‍ ഞാനുണ്ടേ സഞ്ചാരി

നിനക്കാണെന്‍ പൊന്നോലക്കൂടാരം

നിനക്കുമാത്രം നിറച്ചുഞാന്‍ പതഞ്ഞ മധുപാത്രം

നിനക്കുവേണ്ടിത്തുടിച്ചുപോല്‍ വിരുന്നു രാപ്പൂരം 

ചെണ്ടുമല്ലിപൂക്കും കാട്ടില്‍ സിന്ദൂരത്താഴ്വരയില്‍ 

പാടിവാ പറന്നുവാ ഉല്ലാസപ്പൂങ്കാറ്റേ

നീലനാലുകെട്ടിന്നുള്ളില്‍ കണ്ണേറാമാമലയില്‍ 

ഊട്ടിയില്‍ ഒരുങ്ങിവാ ഉല്ലാസപ്പൂങ്കാറ്റേ 

ചെണ്ടുമല്ലിപൂക്കും കാട്ടില്‍ സിന്ദൂരത്താഴ്വരയില്‍ 

പാടിവാ പറന്നുവാ ഉല്ലാസപ്പൂങ്കാറ്റേ ... ഉല്ലാസപ്പൂങ്കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela Nalukettinnullil