പാതിരാതെന്നലായ് പാടാം - D
Music:
Lyricist:
Singer:
Film/album:
പാതിരാ തെന്നലായ് പാടാം ഞാൻ
താലാട്ടൂഞ്ഞാലാടാം സ്നേഹപൂങ്കാവിൽ
നീയുറങ്ങ് നീലാമ്പൽ പൂമുത്തേ
നീയുറങ്ങെൻ കണ്മണിയേ
(പാതിരാ...)
പാവമീ പൂങ്കരൾ തൊട്ടുണർത്തീ
നീയങ്ങു ദൂരേയ്ക്കു പോകയാണോ
കുഞ്ഞിക്കാറ്റേ...ശ്യാമരാത്രിയിൽ
മായല്ലേ പൂത്തുമ്പീ...
കന്നിത്താമര പൂവിതൾ തുമ്പീ
ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ
പാതിരാ തെന്നലായ് പാടാം ഞാൻ
ആ...
നെഞ്ചിലെ തേൻകിളി കൂടണഞ്ഞൂ
താഴ്വാരങ്ങൾ മയങ്ങി നിന്നൂ
നീയെവിടേ...വിരഹചന്ദ്രികേ
എങ്ങാണോ തീരങ്ങൾ
മുത്തോളങ്ങളിൽ മൗനം വിതുമ്പീ
ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ
(പാതിരാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pathira thennalai padam - D
Additional Info
Year:
1997
ഗാനശാഖ: