പാതിരാതെന്നലായ് പാടാം - M

പാതിരാ തെന്നലായ് പാടാം ഞാൻ
താലാട്ടൂഞ്ഞാലാടാം സ്നേഹ പൂങ്കാവിൽ
നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ ( പാതിരാ..)

പാവമീ പൂങ്കരൾ തൊട്ടുണർത്തീ
നീയങ്ങു ദൂരേയ്ക്കു പോകയാണോ
കുഞ്ഞിക്കാറ്റേ ശ്യാമ രാത്രിയിൽ (പാവമീ..)
മായല്ലേ പൂത്തുമ്പീ കന്നിത്താമര പൂവിതൾ തുമ്പീ
ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ ( പാതിരാ..)

നെഞ്ചിലെ തേൻ കിളി കൂടണഞ്ഞൂ
താഴ്വാരങ്ങൾ മയങ്ങി നിന്നൂ
നീയെവിടേ വിരഹ ചന്ദ്രികേ ( നെഞ്ചിലെ..)
എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൌനം വിതുമ്പീ
ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathira thennalai padam - M

Additional Info

അനുബന്ധവർത്തമാനം