കളിയല്ലേയീക്കല്യാണ ഭാവനാ
കളിയല്ലേയീക്കല്യാണ ഭാവനാ
അതു കരളിന്നൊരാനന്ദ വേദനാ
നിത്യം കവരുന്നിതെന്‍ പ്രാണചേതന
മുകിലെത്തുന്നേരം അകലുന്നൂ ദൂരം
മുഴുപൂന്തിങ്കള്‍ മുത്താനോ നീയെന്‍ താരം
മധുനിറയും കാലേ മലര്‍ വിരിയും നീളേ
അഭിമാനിക്കും വണ്ടിന്നതു നല്‍കുന്നീലേ
കരുതല്ലേയീ സൗഹാര്‍ദ കല്‍പന തെല്ലും
കരുതാതെന്‍ അനുരാഗാരാധന
തവ കനിവെന്യേ കലരും പരിശോധന
ധനസൗഭാഗ്യത്തില്‍ കനകശ്രീകോവില്‍
അണിവാതില്‍ തുറന്നീടാ പ്രണയത്തിന്നായ്
പണമിയലുന്നോര്‍ക്കും പ്രണയിക്കാന്‍ ഭാഗ്യം
കണിവെയ്ക്കുന്നില്ലേ ഈ കരളിന്നൈക്യം
ഉലകെല്ലാമൊരുല്ലാസശാലയാം
അതില്‍ ഒഴുകുന്നൊരോമല്‍ക്കിനാവു ഞാന്‍
മമ സ്വപ്നങ്ങള്‍ പൂത്തിടുമെന്നഹോ
അനുപദരമ്യമിതേ മാനവജീവിതം
അതില്‍ സഖിയെന്തിനുതേ ചിന്തകളീവിധം
വാസന്തിപ്പൂക്കളെല്ലാം വാടിക്കൊഴിയുകയില്ലേ
വാനത്തു മായുകില്ലേ വാര്‍മഴവില്ലുകള്‍
ലോകം ജയിച്ചവര്‍ നാം മോഹം കലര്‍ന്നവര്‍ നാം
കളിയാടാം കഥപാടാം കാലമാകവേ
കൗതുകമാകവേ ഉലകെല്ലാമൊരുല്ലാസശാലയാം
അതില്‍ ഒഴുകുന്നൊരോമല്‍ക്കിനാവു നാം