വരുവിന്‍ വരുവിന്‍

 

വരുവിന്‍ വരുവിന്‍ പല പുതുകളിയിതു
വന്നു കാണുവിന്‍ മാലോരെ
മായം നാസ്തി ജാലം നാസ്തി 
അപായ വേലയിതു മാലോരേ
(വരുവിന്‍....)

നില്‍ നില്‍ ഭയമൊടു നീയോടാതേ 
ജില്‍ ജില്‍ നടയിതു ഞാണിന്മേല്‍ക്കളി
കാണിന്‍ കണ്ടു രസിച്ചു ചിരിപ്പിന്‍
കാണികളെല്ലാമൊരു കൈതട്ടിന്‍
(വരുവിന്‍....)

പലപല വടിവില്‍ ബലൂണ്‍ നിറച്ചു
ബലൂണിലാരീ നിറം വരച്ചു
ഉന്നം വെച്ചിതു വെടിവെയ്പവനാര്‍ 
ഒന്നല്ല രണ്ടല്ല ഠേ ഠേ ഠേ ഠേ

ഇന്ദ്രജാലമിതു കാണിന്‍ - നല്ല 
മഹേന്ദ്രജാലമിതു കാണിന്‍
സ്വന്തം കണ്ണു തുറന്നിരിക്കവേ
സ്വപ്നം കണ്ടു രസിപ്പിന്‍
അത്ഭുതവേലകളഴകിയലീലകള്‍
ചെപ്പടി വിദ്യയിതാ ഹാ
(വരുവിന്‍....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Varuvin varuvin