ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെ

തെയ് തെയ് തകതെയ് തെയ്തോം
തെയ് തെയ് തകതക ധിമിതോം
ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെ
ഓണക്കളിയാടിവരാൻ
തെങ്ങുകള്‍ മാവുകള്‍ തിങ്ങിയ കാവുകള്‍
എങ്ങുമിണങ്ങിയ തീരത്തേല്‍

തെക്കുതെക്കൊരു കുന്നുണ്ടേ
തെന്നൽ ചിന്നിയ കാവുണ്ടേ
അക്കരയ്ക്കുകടക്കണ്ടേ 
വെക്കം തുഴകളെടുക്കാം പുഴകള്‍
കടക്കാമിക്കരെ നില്ക്കണ്ടേ
തെയ് തെയ് തകതെയ് തെയ്തോം
തെയ് തെയ് തകതക ധിമിതോം

വേഗമിനിയവിടെത്തുമ്പോള്‍ 
വേളി വിരുതു തക൪ക്കുമ്പോള്‍
നാളെ ഉത്സവമാവുംമ്പോൽ
ആളുകള്‍ പൊരുളുകള്‍ ആര്‍പ്പുകള്‍ 
കുരവകള്‍ അല്‍ഭുതസദ്യ തകര്‍ക്കുമ്പോള്‍
തെയ് തെയ് തകതെയ് തെയ്തോം
തെയ് തെയ് തകതക ധിമിതോം

കേവഞ്ചികള്‍ മുന്നിട്ടേ 
കേരചന്തം കണ്ടിട്ടേ 
കേരളക്കരയണിയിട്ടേ
കൊഞ്ചും കുയിലുകള്‍ തഞ്ചും വയലുകള്‍
നഞ്ചകള്‍ പുഞ്ചകള്‍ പിന്നിട്ടേ
തെയ് തെയ് തകതെയ് തെയ്തോം
തെയ് തെയ് തകതക ധിമിതോം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olangalilodatte

Additional Info

Year: 
1955

അനുബന്ധവർത്തമാനം