കാലമെല്ലാം ഉല്ലാസം

 

കാലമെല്ലാം ഉല്ലാസം കൊണ്ടാടാമേ ഇനി
കൗതുകത്തോടാടിപ്പാടിക്കൂടാമേ
കൈയൂക്കാല്‍ നമ്മള്‍ നേടിയ സങ്കേതം - ഇതു
കനകംവെള്ളികള്‍ കാഴ്ചവെയ്ക്കും സന്തോഷം

കാഞ്ചനപ്പെണ്ണേ വാവാ. . . 
കാഞ്ചനപ്പെണ്ണേ. . 
കരളു മറന്നേ . . 
ഒരു കവിത പറഞ്ഞേ. . 

കോട്ടയിടിക്കും കൊള്ളയടിക്കും
നാട്ടിന്റെ നേട്ടങ്ങള്‍ തട്ടിപ്പറിക്കും
ഇന്നലെയില്ലാ വരും നാളെയുമില്ലാ
ഇന്നു രസിക്കാം നമുക്കിന്നു സുഖിക്കാം

കടമിഴിയാലേ കളിവലകള്‍ വീശും
കരിമീന്‍ പോലെ കണ്ടു നില്‍പ്പവര്‍ വീഴും
കൊള്ളയിടുവര്‍ പൊന്നും വെള്ളിയും നേരത്തേ -
കൊണ്ടാടിച്ചേരുമിസ്സങ്കേതത്തെ

അന്തരമില്ല. . 
ഭയചിന്തകളില്ലാ. . 
ആനന്ദമല്ലാതൊന്നുമന്തിക്കുത്തില്ല. . 

കൊള്ളും കൊലയുമായ് ചെല്ലുന്നു 
ലോകത്തെ വെല്ലുവിളിക്കുന്ന വീരന്മാരേ
അല്ലും പകലും കളിയും ചിരിയുമായ്
ആനന്ദമാനന്ദമാനന്ദമേ 
നമുക്കിന്നലെയില്ലാ. . 
വരും നാളെയുമില്ലാ. . 
ഇന്നു രസിക്കാം നമുക്കിന്നു സുഖിക്കാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalamellaam ullaasam

Additional Info

Year: 
1955

അനുബന്ധവർത്തമാനം