നിന്നേ തേടി വന്നു പല ജന്മം
നിന്നേ തേടി വന്നു പല ജന്മം പൊൻകിനാവേ
തെന്നിപ്പോയതെന്തേ കൊടിമിന്നൽ പോലെ ദൂരെ
താഴമ്പൂ പോലെൻ മാറിൽ ചായാൻ
പോരൂ പോരൂ എന്നോമലേ
മഴത്തുള്ളി വീഴും മണിചിപ്പി പോലെ
മനസ്സിലുണർന്നു അനുരാഗം
കണിക്കൊന്നപൂക്കും പുലർകാലം പോൽ
താനേ മാറി ഞാൻ...
നിന്നേ തേടി വന്നു പല ജന്മം പൊൻകിനാവേ
എന്നെ കണ്ടു ഞാൻ ആ കണ്ണിൻ പീലിയിൽ
അടരുന്ന നീർത്തുള്ളിയിൽ
മന്ദസ്മേരമോ മുല്ലപ്പൂക്കളാൽ മലർമാരി തൂവുന്നതോ
ഉടലോടെ സ്വർഗത്തെത്തും മായാ ചുംബനം പകരൂ
മഴത്തുള്ളി വീഴും മണിചിപ്പി പോലെ
മനസ്സിലുണർന്നു അനുരാഗം
കണിക്കൊന്നപൂക്കും പുലർകാലം പോൽ
താനേ മാറി ഞാൻ...
നിന്നേ തേടി വന്നു പല ജന്മം പൊൻകിനാവേ
തെന്നിപ്പോയതെന്തേ കൊടിമിന്നൽ പോലെ ദൂരെ
കാണാകൈകളാൽ ആ മെയ്യിൽ ചന്ദനം
കവരാമോ നീ തെന്നലേ
ഈറൻ സന്ധ്യകൾ ചായും മേനിയിൽ
തഴുകാമോ നീ മെല്ലവേ
മനസ്സാകും കൂട്ടിൽ നിൻ തൂവൽ വീണു
എൻ അഴകേ....
മഴത്തുള്ളി വീഴും മണിചിപ്പി പോലെ
മനസ്സിലുണർന്നു അനുരാഗം
കണിക്കൊന്നപൂക്കും പുലർകാലം പോൽ
താനേ മാറി ഞാൻ...
നിന്നേ തേടി വന്നു പല ജന്മം പൊൻകിനാവേ
തെന്നിപ്പോയതെന്തേ കൊടിമിന്നൽ പോലെ ദൂരെ
താഴമ്പൂ പോലെൻ മാറിൽ ചായാൻ
പോരൂ പോരൂ എന്നോമലേ
മഴത്തുള്ളി വീഴും മണിചിപ്പി പോലെ
മനസ്സിലുണർന്നു അനുരാഗം
കണിക്കൊന്നപൂക്കും പുലർകാലം പോൽ
താനേ മാറി ഞാൻ...
ആ....ആ.....ആ.....ആ