മായാജാലകത്തിൻ

മായാജാലകത്തിൻ......താരാദീപമേ നീ....
താഴെയെന്നുള്ളിൽ...താളമായ് പോരൂ....
കാതിൽ മന്ത്രമായ് നീ...ഏതോ സ്വപ്നമൊന്നിൽ...
നാദമായ് വന്നൂ.....രൂപമായ് നിന്നൂ.....
മായാജാലകത്തിൻ......താരാദീപമേ നീ....

സ്വരധാരയായ് നീ... മുകിൽമാല പോലെ.....
സ്വരധാരയായ് മുകിൽമാല പോലെ ജീവതാളങ്ങളിൽ
സ്വരധാരയായ് മുകിൽമാല പോലെ ജീവതാളങ്ങളിൽ
സ്ഥലകാല ദൂരം നീന്തി നീന്തി ചാരെയെത്തുന്നൂ.............
മായാജാലകത്തിൻ......താരാദീപമേ നീ....

തിരമാല പോലെ....ചിരദാഹമായ് നീ....
തിരമാല പോൽ ചിരദാഹമായ് നീ ദൂരതീരങ്ങളിൽ
തിരമാല പോൽ ചിരദാഹമായ് നീ ദൂരതീരങ്ങളിൽ
പ്രിയതേ...എനിയ്ക്കായ് മാരിവില്ലിൻ പീലി നീർത്തുന്നൂ....

മായാജാലകത്തിൻ.................താളമായ് പോരൂ....(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayajaalakathin

Additional Info

Year: 
2006

അനുബന്ധവർത്തമാനം