ഈ കൽപ്പടവിൽ ഈ മരത്തണലിൽ (F)

 ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍

ഒരിക്കല്‍ കൂടി നീ‍ ഇരുന്നെങ്കിൽ
നിശയിൽ നിലാവിന്റെ സൗരഭമെന്ന പോൽ
ഇരു മടിത്തട്ടിൽ ഞാൻ ഒരുങ്ങിയേനേ
ഒരുങ്ങിയേനേ
( ഈ കല്‍പ്പടവില്‍ ...)

ഒരു വേനലറുതിയിൽ ഓർത്തിരിക്കാതെയെൻ
പടിവാതിലിൽ വന്നുവെങ്കിൽ (2)
ഒരു മഴക്കാലം നിനക്കു ഞാൻ തന്നേനെ
അതിലൊരു മിന്നലായ് പടർന്നേനേ (2)
പടർന്നേനേ...
( ഈ കല്‍പ്പടവില്‍ ...)

നെടുവീർപ്പുകൾ തന്ത്രികൾ പാകും
വരവീണ നീ തന്നുവെങ്കിൽ (2)
ഒരു സമുദ്രം ഞാൻ തിരിച്ചു തന്നേനേ
സിരകളിലെന്നെ ഞാൻ പകർന്നേനേ (2)
പകർന്നേനേ
( ഈ കല്‍പ്പടവില്‍ ...)

ഇനി വരും കാലങ്ങളറിയാത്ത പാതകളിൽ
ഒരു ബിന്ദുവിൽ വന്നു ചേർന്നുവെങ്കിൽ
ഇതുവരെ പറയാത്ത പ്രിയരഹസ്യം
ഹൃദയദലങ്ങളിൽ കുറിച്ചേനേ..
( ഈ കല്‍പ്പടവില്‍ ..)