ഈ കൽപ്പടവിൽ ഈ മരത്തണലിൽ
Lyricist:
Singer:
Film/album:
ഈ കല്പ്പടവില് ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാന്‍ മൂടിയേനെ
മൂടിയേനെ.. ( ഈ കല്പ്പടവില് ...)
ഒരു വർഷസന്ധ്യതൻ പരിഭവഭംഗിയായി
മൗനമായി വന്നുവെങ്കിൽ.. (2)
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ
അതിലൊരു മിന്നലായ് പടര്‍ന്നേനെ (2)
പടര്‍ന്നേനെ....
( ഈ കല്പ്പടവില് ...)
ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തില്‍ വീണ്ടും ഉണര്ന്നെങ്കില്
ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനെ
ഉയിരിലെ ചൂടും പകര്‍ന്നേനെ (2)
പകര്‍ന്നേനെ...
( ഈ കല്പ്പടവില് ...)
ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്‍
ഒരു ബിന്ദുവിൽ വന്നു ചേര്‍ന്നുവെങ്കില്‍
ഇതു വരെ പറയാതെ പ്രിയ രഹസ്യം
ഹൃദയ ദളങ്ങളില്‍ കുറിച്ചേനെ...
( ഈ കല്പ്പടവില് ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ee kal padavil (M)
Additional Info
Year:
2006
ഗാനശാഖ: