ആറ്റുനോറ്റാനെടും രാവിൽ ഈറ്റില്ലത്തിങ്കൽ വന്ന നാൾ

ആറ്റുനോറ്റാനെടും രാവിൽ ഈറ്റില്ലത്തിങ്കൽ വന്ന നാൾ
തലയ്ക്കൽ നിന്നിളം പിഞ്ചു ജീവന്നായുസ്സു നേർന്നതും
ആറ്റുനോറ്റാനെടും രാവിൽ ഈറ്റില്ലത്തിങ്കൽ വന്ന നാൾ
തലയ്ക്കൽ നിന്നിളം പിഞ്ചു ജീവന്നായുസ്സു നേർന്നതും

ഉദ്യോഗവിദ്യാലബ്ധിക്കായ് പുസ്തകം കരളുന്ന നാൾ
നക്ഷത്രം വിരിയും രാവിൽ ഒത്തു നിന്നു തുണച്ചതും
മദ്ധ്യയൗവ്വന ചൈത്രത്തിൽ അനംഗപ്പനിനീർമണം ചിന്നും
മണിയറയ്ക്കുള്ളിൽ കണ്ണു ചിമ്മിയിരുന്നതും

മാവുവെട്ടുന്ന തൊടിയിൽ മൂങ്ങ മൂളുന്നൊരന്തിയിൽ
കോടിവസ്ത്രം മൂടിയിട്ട തലയ്ക്കൽ നിലകൊണ്ടതും
സ്നിഗ്ദ്ധാന്നം ഓമനിച്ചുള്ള ഗാത്രത്തിൽ നൃത്തമാടി ഹാ..
പട്ടടച്ചാമ്പലാൽ ചിത്രം പാടേ മായ്ച്ചു കളഞ്ഞതും..
അകക്കോവിലിലുള്ളൊരു വിളക്കിൻ പ്രതിബിംബമായ്
അനങ്ങാതെ തിരിത്തുമ്പത്തിരിക്കും സർവ്വസാക്ഷി താൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aattunottaanedum raavil eettillathingal vanna naal.

Additional Info

Year: 
2012

അനുബന്ധവർത്തമാനം