അന്നം ചിന്നം

ഉഹൂഹും ..ഹാ ..അഹഹാ
അന്നം ചിന്നം.. പെയ്തു മഴ പെയ്തു
അന്നം ചിന്നം.. പെയ്തു മഴ പെയ്തു
വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു
എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ
ആരറിയുന്നു തീരെ ചെറിയൊരു പൂവിന്നനുരാഗം ..ഓ
അന്നം ചിന്നം.. പെയ്തു മഴ പെയ്തു

മഴയുടെ സംഗീതത്തില്‍ നിന്നൊരു മഴവില്ലിന്‍ പൂവിരിയുന്നു
ഏഴു സ്വരങ്ങളില്‍ നിന്നിതള്‍ വിരിയുന്നേഴുമനോഹര വര്‍ണ്ണങ്ങള്‍
വരൂ വരൂ... നീ കൈക്കൊള്‍കതിനുടെ മധുര പരാഗങ്ങള്‍
ഓ ..അന്നം ചിന്നം... പെയ്തു മഴ പെയ്തു

ഇണയായ്.. പ്രണയക്കുരുവികളേ
വരൂ ഇനിയൊരു ഗാനം പാടൂ
ഏകാന്തതയുടെ വള്ളിക്കുടിലിൽ
ഏകാകിനിയായി ഇരിപ്പൂ ഞാന്‍
വരും വരും നീ ഒരു നാള്‍ എന്നെന്‍ പകല്‍ക്കിനാവോതി

അന്നം ചിന്നം.. പെയ്തു മഴ പെയ്തു
വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു
എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ
ആരറിയുന്നു തീരെ ചെറിയോരു പൂവിന്നനുരാഗം
ഓ..അന്നം ചിന്നം.. പെയ്തു മഴ പെയ്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annam chinnam

Additional Info

Year: 
2015

അനുബന്ധവർത്തമാനം

മൂന്ന് തലമുറയുടെ ഗാനം

സുരേഷ് ഗോപാൽ സംവിധാനം ചെയ്ത 'മണ്‍സൂണ്‍' എന്ന ചിത്രത്തിലെ 'അന്നം ചിന്നം' എന്ന ഗാനം മൂന്നു തലമുറ ഒരുമിക്കുന്ന ഗാനമായി കണക്കാക്കാം. പാട്ടിന്റെ വരികൾ ഒ എൻ വി യുടേതാണ്. സംഗീതം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ രാജീവും, ഗാനം ആലപിച്ചിരിക്കുന്നത് ഒ എൻ വി യുടെ ചെറുമകൾ അപർണയുമാണ്
ചേർത്തതു്: Neeli