കണ്ണില്‍ നിന്റെ കണ്ണില്‍

ഓ ഓ
കണ്ണില്‍ നിന്റെ കണ്ണില്‍.. കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍ എന്റെ നെഞ്ചില്‍.. ചെമ്പനീര്‍പ്പൂവു നീ
മധുപാത്രമേന്തി വരൂ സ്നേഹ മുന്തിരികള്‍ ഞാന്‍ നല്‍കാം
മണിവീണയേന്തി വരൂ പ്രേമഗീതികള്‍ ഞാന്‍ മീട്ടാം...
കുറുമൊഴി മലര്‍ ചൂടും... ചുരുള്‍ മുടി തഴുകാം ഞാന്‍
പുലരൊളി തഴുകും പുളകിതലത ഞാന്‍...  
കണ്ണില്‍ നിന്റെ കണ്ണില്‍

കളിക്കൂട്ടുകാരി നീയെന്‍.. കരള്‍ക്കൂട്ടില്‍ വന്നു പാടൂ
വസന്തത്തിന്‍ ദൂതികേ... എന്‍ പ്രണയിനി നീ
മധുരാനുഭൂതി പൂക്കും ഒരു ദേവദാരുവോ നീ
മദിരോത്സവങ്ങളാടും മരത്തണലോ...
താനേ... മുഖപടമഴിയുന്നു തുടു തുടെ ഒരു കാന്തി വിടരുന്നു
ആരോ... നഖമുനയടയാളം...
പ്രിയയുടെ തിരുമെയ്യില്‍... അണിയിപ്പൂ
കണ്ണില്‍... നിന്റെ കണ്ണിൽ

ഒരു കാവ്യപുസ്തകം പോല്‍.. മധുമത്ത കോകിലത്തിന്‍
പ്രണയാര്‍ദ്രകൂജനം പോല്‍... മനസ്വിനി നീ
വനജ്യോത്സന പൂത്തുനില്‍ക്കും മുനിവാടമാര്‍ന്ന രണ്ട്
ഹരിണങ്ങള്‍ പോലെ കേളീ...തരളിതര്‍ നാം
ആരെ... ഇണയുടെ മണിമാറില്‍
ഒരു മലരിതള്‍ പോലെ... തല ചായ്ച്ചു
ദൂരെ.... കുളിരടി തനുരാവിന്‍
ശിശിരിത... ജലധാരാ മൃദുരാഗം

കണ്ണില്‍... നിന്റെ കണ്ണില്‍ കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍.. എന്റെ നെഞ്ചില്‍ ചെമ്പനീര്‍പ്പൂവു നീ
ഓ.....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kannil ninte kannil

Additional Info

Year: 
2015

അനുബന്ധവർത്തമാനം