കണ്ണീർക്കടലിൽ പോയ കിനാവുകളേ
കണ്ണീർക്കടലിൽ പോയ കിനാവുകളേ
തിരഞ്ഞിട്ടെന്തു കാര്യം ഇനി
കരഞ്ഞിട്ടെന്തു കാര്യം (കണ്ണീർ...)
ആശ തൻ കടലാസു പൂപ്പന്തലിൽ
ആഗതമായി കൊടും കാലവർഷം
ആശിച്ചു തൂക്കിയ പൊൻ കൂടു തകർന്നു പോയി
ആരോ കൊണ്ടു പോയി നിന്നിണപ്രാവിനെ (കണ്ണീർ...)
ആനന്ദപ്രതീക്ഷ തൻ മണിമണ്ഡപം
ആഴക്കു കണ്ണീരിലലിഞ്ഞു പോയി
പെണ്ണായി പിറന്നില്ലേ കാനന ശൂന്യതയിൽ
പേടമാൻ കിടാവായി കഴിയേണ്ടെ (കണ്ണീർ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanneerkkadalil Poya Kinavukale
Additional Info
Year:
1969
ഗാനശാഖ: