ഈ രാജവീഥിയിൽ

ഈ രാജവീഥിയില്‍ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....
ഈ സ്നേഹഗീതികള്‍ ഇന്നു നമ്മുടെ നാവുണർത്തും നാളായല്ലോ
പുഴയും കടലും നമ്മുടെയാണല്ലോ....
പൂവും കായും നമ്മുടെയാണല്ലോ....
ഹേയ്...ദുഃഖങ്ങള്‍ കൊയ്തുമാറ്റി സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തക്കത്തില്‍ കൈ കോര്‍ത്തു പാടാം...പാടാം.....
രാജവീഥിയില്‍ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....

വിട പറഞ്ഞുവോ....ഈ തെരുവു നൊമ്പരം
ഉദയബിംബമോ ...അരികിലിന്നു നീ...(ഹോയ് ...വിട പറഞ്ഞുവോ......)
കലിയുഗവറുതികള്‍ പോയ്‌...... ഒരു പുതുയുഗ നിറവുകള്‍ വാ...
കെടുതികളെവിടെ.....പുലരൊളി ഇവിടെ...
തണല്‍മരമായ്‌ നീ കുളിരേകുന്നു...
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....
രാജവീഥിയില്‍ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....

ഓ ...ഓ...ഓ....
പുതുവസന്തമോ...നിന്‍ പടി തുറന്നുവോ........
അഴകു വന്നുവോ...തുയിലുണർത്തിയോ....(ഹേയ്...പുതുവസന്തമോ..)
മിഴിനീരരുവികള്‍ പോയ്‌...പൂമ്പനിനീര്‍ അരുവികള്‍ വാ...
മതിലുകളെവിടെ .....മനസ്സുകളിവിടെ ....
മധുമഴ നിറമഴ പൊഴിയുകയായ്‌....
പുഴയും കടലും നമ്മുടെയാണല്ലോ....
പൂവും കായും നമ്മുടെയാണല്ലോ....

(ഈ രാജവീഥിയില്‍ ഇന്നു നമ്മുടെ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee rajaveedhiyil

Additional Info

Year: 
1995
Lyrics Genre: 

അനുബന്ധവർത്തമാനം