ഈ രാജവീഥിയിൽ

ഈ രാജവീധിയിൽ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണുംവിണ്ണും നമ്മുടെയാണല്ലോ
മരവുംകിളിയും നമ്മുടെയാണല്ലോ
ഈ സ്നേഹഗീതികൾ
ഇന്നുനമ്മുടെ നാവുണർത്തും നാളായല്ലോ
പുഴയുംകടലും നമ്മുടെയാണല്ലോ
പൂവുംകായും നമ്മുടെയാണല്ലോ
ഹേ ...
ദുഃഖങ്ങൾ കൊയ്തുമാറ്റി സ്വപ്നങ്ങൾ നെയ്തുകൂട്ടി തക്കത്തിൽ കൈകോർത്തു പാടാം പാടാം
             [ രാജവീധിയിൽ..
വിടപറഞ്ഞുവോ ഈ
തെരുവുനൊമ്പരം
ഉദയബിംബമോ അരികിലിന്നു നീ ഹോയ്
വിടപറഞ്ഞുവോ ഈ
തെരുവു നൊമ്പരം
ഉദയബിംബമോ അരികിലിന്നു നീ
കലിയുക വറുതികൾ പോയ് 
ഒരുപുതുയുഗ നിറവുകൾ വാ
കെടുതികളെവിടെ
പുലരൊളിയിവിടെ
തണൽമരമായ് നീ കുളിരേകുന്നു
മണ്ണുംവിണ്ണും നമ്മുടെയാണല്ലോ
മരവും കിളിയും നമ്മുടെയാണല്ലോ
         [ രാജവീധിയിൽ...
ജും ജിക്ക് ജിക്ജും 
ജും ജിക്ക് ജിക്ജും  
ജും ജിക്ക് ജിക്ജും
ജും ജിക്ക് ജിക്ജും ( 2 )
ഓ.......ഓ...... ഓ...ഓ

പുതുവസന്തമോ
നിൻപടി തുറന്നുവോ
അഴകിൽവന്നുവോ
തുയിലുണർത്തിയോ ഹേയ്
പുതുവസന്തമോ
നിൻപടി തുറന്നുവോ
അഴകിൽവന്നുവോ ഹേയ്
തുയിലുണർത്തിയോ
മിഴിനീരരുവികൾ പോയ്‌
പൂംപനിനീർ അരുവികൾ വാ
മതിലുകളെവിടെ മനസുകളിവിടെ
മധുമലർ നിറമഴ പൊഴിയുകയായ്
പുഴയുംകടലും നമ്മുടെയാണല്ലോ
പൂവുംകായും നമ്മുടെയാണല്ലോ

ഈ രാജവീധിയിൽ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണുംവിണ്ണും നമ്മുടെയാണല്ലോ
മരവുംകിളിയും നമ്മുടെയാണല്ലോ
ഈ സ്നേഹഗീതികൾ
ഇന്നുനമ്മുടെ നാവുണർത്തും നാളായല്ലോ
പുഴയുംകടലും നമ്മുടെയാണല്ലോ
പൂവുംകായും നമ്മുടെയാണല്ലോ

ദുഃഖങ്ങൾ കൊയ്തുമാറ്റി സ്വപ്നങ്ങൾ നെയ്തുകൂട്ടി തക്കത്തിൽ കൈകോർത്തു പാടാം പാടാം
           [ രാജവീധിയിൽ...
ആ....ആ....ആ....ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee rajaveedhiyil

Additional Info

Year: 
1995

അനുബന്ധവർത്തമാനം