നിലാവും മായുന്നു
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ് (2)
തിരിഞ്ഞൊന്നു നോക്കി.. കുയിൽ യാത്രയായി
തിരിഞ്ഞൊന്നു നോക്കി.. കുയിൽ യാത്രയായി
ചിരാതായ് പൊലിഞ്ഞല്ലോ നീ
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ്
നിശാനദിയിൽ.. വിഷാദികളായ്
ഒഴുകിയകലേ ഈ വിനാഴികകൾ
നിശ്ശൂന്യതയിൽ ഒരോർമ്മയുമായ്
ഒടുവിലിവിടേ നീ ശിലാലിപിയായ്
ചിതാധൂളിയായ് നിൻ കിനാവിന്നു പാറി
ചിതാധൂളിയായ് നിൻ കിനാവിന്നു പാറി
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ്
വിമൂകതയിൽ കരാംഗുലിയാൽ
കരളിലരുളൂ.. സ്വരാഞ്ജലികൾ
സദാ മിഴികൾ.. ഒരേ വഴിയിൽ
തിരിയുഴിയുമീ വിദൂരതയിൽ
ചിദാകാശമേ നീ തരൂ സൂര്യനാളം
ചിദാകാശമേ.. നീ തരൂ സൂര്യനാളം
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nilavum mayunnu
Additional Info
Year:
2015
ഗാനശാഖ: